ഓസ്ട്രേലിയൻ ടീം ഇത്രയും പ്രതിരോധത്തിൽ ബാറ്റ് ചെയ്യുന്നത് ഇതുവരെ കണ്ടിട്ടില്ലെന്ന് ഇന്ത്യൻ മുൻ താരം സച്ചിൻ തെണ്ടുൽക്കർ. അമിത പ്രതിരോധത്തിലാണ് ഓസ്ട്രേലിയൻ ബാറ്റിംഗ് എന്നും സച്ചിൻ വിമർശനാത്മകമായി ട്വീറ്റ് ചെയ്തു. സ്വന്തം നാട്ടിൽ ഇത്രയും പ്രതിരോധിച്ച് കളിക്കുന്ന ഓസീസ് സംഘത്തെ ഇതുവരെ കണ്ടിട്ടില്ല - സച്ചിൻ കുറിച്ചു.
ഓസീസ് പരിശീലകൻ ജസ്റ്റിൻ ലാംഗർ സച്ചിനു മറുപടിയുമായി രംഗത്തെത്തി. സച്ചിൻ കളിച്ച കാലഘട്ടമല്ല ഇപ്പോഴുള്ളതെന്നായിരുന്നു ലാംഗറിന്റെ മറുപടി. പരിചയക്കുറവുള്ള ബാറ്റ്സ്മാന്മാരാണ് ഇപ്പോഴുള്ളതെന്നും ലാംഗർ കൂട്ടിച്ചേർത്തു.
പന്ത് ചുരണ്ടൽ വിവാദത്തിലായ ഓസീസ് ടീമിനോട് അമിതാവേശം കാണിക്കരുതെന്നും സ്ലെഡ്ജിംഗ് ഒഴിവാക്കണമെന്നും ലാംഗർ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, പാക്കിസ്ഥാനെതിരേ അബുദാബിയിൽ കളിച്ചതിനു സമാനമായ ബാറ്റിംഗ് ശരാശരിമാത്രമേ ഇന്ത്യക്കെതിരേ അഡ്ലെയ്ഡിലും ഓസ്ട്രേലിയയ്ക്കു നേടാനായുള്ളൂ എന്ന വിമർശനം ഉയർന്നിട്ടുണ്ട്.
ഇത്ര മോശം ഓസ്ട്രേലിയയെ കണ്ടിട്ടില്ല: സച്ചിൻ
11:50 PM Dec 08, 2018 | Deepika.com