തലശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന കേണൽ സി.കെ.നായിഡു ട്രോഫി ചതുർദിന ക്രിക്കറ്റ് മത്സരത്തിൽ ആദ്യദിവസം കളിയവസാനിക്കുമ്പോൾ ഹരിയാന മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 62 റൺസ് എന്ന നിലയിലാണ്. എട്ടു റൺസോടെ ഗൗരവ് ഗൗറും ഒരു റണ്ണെടുത്ത് എസ്.ജി. രോഹില്ലയുമാണ് ക്രീസിൽ. കേരളത്തിനുവേണ്ടി ശ്രീഹരി എസ്. നായർ മൂന്നു റൺസിന് രണ്ടു വിക്കറ്റും കെ.സി. അക്ഷയ് 40 റൺസിന് ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കേരളം 69.1 ഓവറിൽ 187 റൺസിന് എല്ലാവരും പുറത്തായി. കേരളത്തിനുവേണ്ടി ഡാരിൽ എസ്. ഫെരാരിയോ 58 റൺസും സൽമാൻ നിസാർ 39 റൺസും ശ്രീഹരി എസ്.നായർ 26 റൺസുമെടുത്തു.
സി.കെ. നായിഡു ട്രോഫി: കേരളം 187നു പുറത്ത്
11:50 PM Dec 08, 2018 | Deepika.com