ചെന്നൈ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ തമിഴ്നാടിനെതിരായ മത്സരത്തിൽ തോൽവി ഒഴിവാക്കാൻ കേരളം പൊരുതുന്നു. 369 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനു ക്രീസിലെത്തിയ കേരളം മൂന്നാം ദിനം അവസാനിക്കുന്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 27 റണ്‍സ് എടുത്തിട്ടുണ്ട്. അരുണ്‍ കാർത്തിക് (12 നോട്ടൗട്ട്), സിജോമോൻ ജോസഫ് (ഒരു റണ്‍) എന്നിവരാണ് ക്രീസിൽ.
സ്കോർ: തമിഴ്നാട് 268, ഏഴ് വിക്കറ്റ് നഷ്ടത്തിൽ 252 ഡിക്ലയേർഡ്. കേരളം 152, ഒരു വിക്കറ്റ് നഷ്ടത്തിൽ 27.
രഞ്ജി: തോൽവി ഒഴിവാക്കാൻ കേരളം
11:50 PM Dec 08, 2018 | Deepika.com