യുണൈറ്റഡ് നേഷൻസ്: ഇസ്രയേലിനെതിരേ നടത്തുന്ന ആക്രമണങ്ങളുടെ പേരിൽ ഗാസയിലെ ഹമാസ് തീവ്രവാദ ഗ്രൂപ്പിനെ കുറ്റപ്പെടുത്തുന്ന യുഎൻ ജനറൽ അസംബ്ലി പ്രമേയത്തിന്റെ വോട്ടിംഗിൽനിന്ന് ഇന്ത്യ ഉൾപ്പെടെ 32 രാജ്യങ്ങൾ വിട്ടുനിന്നു. യുഎസ് കൊണ്ടുവന്ന പ്രമേയത്തിന് അനുകൂലമായി 87 പേരും എതിരായി 58 പേരും വോട്ടു ചെയ്തു. മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിക്കാത്തതിനാൽ പാസായില്ല.
ഇസ്രയേലിനെ കുറ്റപ്പെടുത്തി 500 പ്രമേയങ്ങൾ പാസാക്കിയ ജനറൽ അസംബ്ലി ഇതുവരെ ഹമാസിനെ കുറ്റപ്പെടുത്തുന്ന ഒറ്റ പ്രമേയം പോലും അംഗീകരിച്ചില്ലെന്നു വോട്ടെടുപ്പിനു മുന്പു നടത്തിയ പ്രസ്താവനയിൽ യുഎസ് പ്രതിനിധി നിക്കി ഹേലി ചൂണ്ടിക്കാട്ടി.