ന്യൂയോർക്ക്: ലോസ്ആഞ്ചലസിൽ ഫെബ്രുവരി 24ന് ഓസ്കർ അവാർഡ് പ്രഖ്യാപനം നടത്താൻ നിയുക്തനായ യുഎസ് കൊമേഡിയനും നടനുമായ കെവിൻഹാർട്ട് ചടങ്ങിൽനിന്നു വിട്ടുനിൽക്കാൻ തീരുമാനിച്ചു. മുൻകാലത്ത് സ്വവർഗാനുരാഗികൾക്ക് എതിരേ ഹാർട്ട് നടത്തിയ ട്വീറ്റുകൾ ചിലർ കുത്തിപ്പൊക്കിയതാണ് പ്രശ്നമായത്.