ന്യൂയോർക്ക്: പ്രമുഖ അമേരിക്കൻ വാർത്താ ചാനലായ സിഎൻഎന്നിന്റെ ഓഫീസിൽ വ്യാജ ബോംബ് ഭീഷണി. ന്യൂയോർക്കിലെ ടൈം വാർണർ സെന്ററിൽ സ്ഥിതിചെയ്യുന്ന ഓഫീസിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഫോൺ സന്ദേശം വ്യാഴാഴ്ച രാത്രി ലഭിക്കുകയായിരുന്നു. പോലീസ് ഓഫീസ് ഒഴിപ്പിച്ച് അരിച്ചുപെറുക്കിയെങ്കിലും ഒന്നും കിട്ടിയില്ല. മേഖലയിലെ വാഹഗതാഗതവും നിർത്തിവയ്ക്കുകയുണ്ടായി.