കോപ്പ ലിബർട്ടഡോറസ് ഫുട്ബോൾ രണ്ടാം പാദ ഫൈനൽ സ്പെയിനിലെ മാഡ്രിഡിൽ നടത്തേണ്ടിവന്നത് വിഷമകരവും നാണക്കേടുണ്ടാക്കുന്നതുമാണെന്ന് ബൊക്ക ജൂണിയേഴ്സ് മുന്നേറ്റനിര താരം കാർലോസ് ടെവസ്. ബൊക്ക ജൂണിയേഴ്സിന്റെ ടീം ബസിനുനേരെ റിവർ പ്ലേറ്റ് ആരാധകർ ആക്രമണം നടത്തിയതോടെ രണ്ട് തവണ മത്സരം മാറ്റിവയ്ക്കേണ്ടിവന്നിരുന്നു. ഇതോടെയാണ് രണ്ടാം പാദപോരാട്ടം മാഡ്രിഡിൽ നടത്താൻ തീരുമാനമായത്. ബൊക്കയുടെ മൈതാനത്ത് നടന്ന ആദ്യ പാദത്തിൽ 2-2 സമനിലയായിരുന്നു ഫലം.
യൂറോപ്പിലെ ചാന്പ്യൻസ് ലീഗിന് തുല്യമായ ലാറ്റിനമേരിക്കൻ ടൂർണമെന്റാണ് കോപ്പ ലിബർട്ടഡോറസ്. പരന്പരാഗത വൈരികളായ ബൊക്കയും റിവർ പ്ലേറ്റും ഇതാദ്യമായാണ് ടൂർണമെന്റിന്റെ ഫൈനലിൽ ഏറ്റുമുട്ടുന്നത്. നാളെയാണ് ക്ലാസിക് പോരാട്ടം.
ലിബർട്ടഡോറസ് ഫൈനൽ മാഡ്രിഡിൽ വച്ചത് നാണക്കേട്: ടെവസ്
12:48 AM Dec 08, 2018 | Deepika.com