കോല്‍ക്കത്ത: തുടര്‍ച്ചയായ നാലു ഹോം മത്സരങ്ങള്‍ക്കുശേഷം ഗോകുലം എഫ്സി കോല്‍ക്കത്തയില്‍ ഈസ്റ്റ് ബംഗാളിനെതിരേ സോള്‍ട്ട് ലേക് സ്റ്റേഡിയത്തില്‍ ഇന്നിറങ്ങും. പോയിന്റ് പട്ടികയില്‍ ഗോകുലം ആറാമതും ഈസ്റ്റ് ബംഗാള്‍ എട്ടാം സ്ഥാനത്തുമാണ്. നാലു ഹോം മത്സരങ്ങളില്‍ ഒരു തോല്‍വിയും രണ്ടു ജയവും ഒരു സമനിലയുമുള്ള ഗോകുലം ഫോമിലാണ്.
എന്നാല്‍, സ്ട്രൈക്കര്‍ അന്റോണിയോ ജര്‍മന്‍ ക്ലബ് വിട്ടത് ഗോകുലത്തിന്റെ മുന്നേറ്റത്തില്‍ തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്. ആറു മത്സരങ്ങളില്‍ രണ്ടു ഗോള്‍ നേടിക്കഴിഞ്ഞ ജര്‍മന്‍ ഇറങ്ങിയ മത്സരങ്ങളിലെല്ലാം ശക്തമായ ആക്രമണമാണ് നടത്തിയത്. വ്യക്തിപരമായ കാരണങ്ങളാലാണ് ക്ലബ് വിടുന്നതെന്ന് താരം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു മത്സരവും തോറ്റാണ് ഈസ്റ്റ് ബംഗാള്‍ ഗോകുലത്തിനെതിരേ ഇറങ്ങുന്നത്. ഗോകുലത്തിന് മൂന്നു കളിയില്‍ രണ്ടു ജയവും ഒരു സമനിലയുമാണുള്ളത്.
അന്റോണിയോ ജര്‍മൻ ഇല്ലാതെ ഗോകുലം ബംഗാൾ പരീക്ഷണത്തിന്
12:48 AM Dec 08, 2018 | Deepika.com