ചെന്നൈ: തമിഴ്നാടിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് ഒന്നാം ഇന്നിംഗ്സ് തകർച്ച. ആതിഥേയരുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 268ന് എതിരേ ക്രീസിലെത്തിയ കേരളം രണ്ടാം ദിനം അവസാനിക്കുന്പോൾ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 151 റണ്‍സ് എടുത്തുനിൽക്കുകയാണ്.
59 റണ്‍സ് എടുത്ത പി. രാഹുൽ ആണ് കേരള ഇന്നിംഗ്സിലെ ടോപ് സ്കോറർ. സിജോമോൻ ജോസഫ് 28 റണ്‍സ് എടുത്ത് ക്രീസിലുണ്ട്. സന്ദീപ് വാര്യർ (പൂജ്യം) ആണ് സിജോമോനു കൂട്ടുള്ളത്.
അഞ്ച് വിക്കറ്റ് വീഴ്ത്തിയ സന്ദീപ് വാര്യറും നാല് വിക്കറ്റ് നേടിയ ബേസിൽ തന്പിയുമാണ് തമിഴ്നാടിനെ 268നു പുറത്താക്കിയത്. ജലജ് സക്സേന ഒരു വിക്കറ്റ് സ്വന്തമാക്കി.
രഞ്ജി: കേരളത്തിനു തകർച്ച
12:48 AM Dec 08, 2018 | Deepika.com