അതിരന്പുഴ (കോട്ടയം): 63-ാമത് സംസ്ഥാന സീനിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പ് പുരുഷ വിഭാഗത്തിൽ നിലവിലെ ചാന്പ്യന്മാരായ തിരുവനന്തപുരവും തൃശൂരും സെമിയിൽ. ക്വാർട്ടറിൽ തിരുവനന്തപുരം 44-31ന് കണ്ണൂരിനെ കീഴടക്കി. പാലക്കാടിനെ 59-29നു കീഴടക്കിയാണ് തൃശൂർ അവസാന നാലിൽ ഇടംപിടിച്ചത്.
വനിതാ വിഭാഗത്തിൽ പാലക്കാടും എറണാകുളവും സെമിയിൽ പ്രവേശിച്ചു. 46-28ന് പത്തനംതിട്ടയെ കീഴടക്കിയാണ് പാലക്കാട് വനിതകൾ സെമി ബർത്ത് ഉറപ്പിച്ചത്. 65-56ന് തൃശൂരിനെ മറികടന്നായിരുന്നു എറണാകുളത്തിന്റെ സെമിഫൈനൽ പ്രവേശനം.
തിരുവനന്തപുരം, തൃശൂർ സെമിയിൽ
12:48 AM Dec 08, 2018 | Deepika.com