+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​പി​യി​ലെ ബിജെപി എംപി പാർട്ടിയിൽനിന്നു രാജിവച്ചു

ന്യൂ​ഡ​ൽ​ഹി: സ​മൂ​ഹ​ത്തെബി​ജെ​പി ഭി​ന്നി​പ്പി​ക്കു​ന്നു എ​ന്ന​തു​ൾപ്പെടെ രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള ദളിത് എം​പി സാ​വി​ത്രി ബായി ഫു​ലെ പാ​ർ​ട്ടി​യി​ൽ നി​ന്നു
യു​പി​യി​ലെ ബിജെപി എംപി പാർട്ടിയിൽനിന്നു രാജിവച്ചു
ന്യൂ​ഡ​ൽ​ഹി: സ​മൂ​ഹ​ത്തെബി​ജെ​പി ഭി​ന്നി​പ്പി​ക്കു​ന്നു എ​ന്ന​തു​ൾപ്പെടെ രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള ദളിത് എം​പി സാ​വി​ത്രി ബായി ഫു​ലെ പാ​ർ​ട്ടി​യി​ൽ നി​ന്നു രാ​ജി​വ​ച്ചു. ഹ​നു​മാ​ൻ ദ​ളി​ത​നാ​ണെ​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ നാ​ഥി​ന്‍റെ പ​രാ​മ​ർ​ശ​ത്തെ വി​മ​ർ​ശി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് യു​പി​യി​ലെ ബഹ്റാ യിച്ചിൽ നി​ന്നു​ള്ള എം​പി​യാ​യ ബായി ഫു​ലെ രാ​ജി വ​ച്ച​ത്. ബി​ജെ​പി​ക്കെ​തി​രേ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​ങ്ങ​ളാ​ണു സാ​വി​ത്രി ഭാ​യ് ഉ​ന്ന​യി​ച്ച​ത്. ദ​ളി​ത് വി​ഭാ​ഗ​ങ്ങ​ൾ​ക്ക് വേ​ണ്ടി വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഡി​സം​ബ​ർ 23 നു പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കും. രാ​ജ്യ​ത്ത് രാ​മ​ക്ഷേ​ത്ര​മ​ല്ല, മ​റി​ച്ച് ഭ​ര​ണ​ഘ​ട​നയാണു വേ​ണ്ട​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ഭ​ര​ണ​ഘ​ട​നാ ശി​ൽ​പി​യാ​യ ഡോ. ​അം​ബേ​ദ്ക​റു​ടെ ച​ര​മ​ദി​ന​മാ​യിരുന്നു ഇ​ന്ന​ലെ​. ദ​ളി​ത് വി​ഭാ​ഗ​ത്തി​ൽ നി​ന്നായതുകൊ​ണ്ടു പാ​ർ​ട്ടി​ക്കു​ള്ളി​ൽ ത​ന്‍റെ ശ​ബ്ദം അ​ടി​ച്ച​മ​ർ​ത്തു​ക​യാ​ണ്. ബി​ജെ​പി​യിൽ ദ​ളി​ത​ർ​ക്കും അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കുമെതി​രേ വ​ലി​യ ഗൂ​ഢാ​ലോ​ച​ന ന​ട​ക്കു​ന്നു​ണ്ടെന്നും ബായി ഫു​ലെ ആരോ പിച്ചു.