+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിബിഐ: അലോക് വർമയെ തിടുക്കത്തിൽ മാറ്റിയതിനെതിരേ സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: സി​ബി​ഐ ഡ​യ​റ​ക്ട​ർ അ​ലോ​ക് വ​ർ​മ​യെ സ്ഥാ​ന​ത്തു നി​ന്ന് നീ​ക്കം ചെ​യ്യാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ തി​ടു​ക്ക​ത്തി​ൽ തീ​രു​മാ​നം എ​ടു​ത്ത​തി​നെ ചോ​ദ്യം ചെ​യ്ത് സു​പ്രീം​കോ​ട​തി. ഉ​ന്ന​ത സ്
സിബിഐ: അലോക് വർമയെ തിടുക്കത്തിൽ മാറ്റിയതിനെതിരേ സുപ്രീംകോടതി
ന്യൂ​ഡ​ൽ​ഹി: സി​ബി​ഐ ഡ​യ​റ​ക്ട​ർ അ​ലോ​ക് വ​ർ​മ​യെ സ്ഥാ​ന​ത്തു നി​ന്ന് നീ​ക്കം ചെ​യ്യാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ തി​ടു​ക്ക​ത്തി​ൽ തീ​രു​മാ​നം എ​ടു​ത്ത​തി​നെ ചോ​ദ്യം ചെ​യ്ത് സു​പ്രീം​കോ​ട​തി. ഉ​ന്ന​ത സ്ഥാ​ന​ങ്ങ​ളി​ൽ ഇ​രി​ക്കു​ന്ന ര​ണ്ടു പേർ ത​മ്മി​ലു​ള്ള ത​ർ​ക്കം ഒ​രു രാ​ത്രി കൊ​ണ്ട് ഉ​ണ്ടാ​യ​ത​ല്ല​ല്ലോ എ​ന്നും ചീ​ഫ്ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊഗോ​യി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ചോ​ദി​ച്ചു.

സെ​ല​ക്‌ഷ​ൻ ക​മ്മി​റ്റി​യു​മാ​യി ആ​ലോ​ചി​ക്കാ​തെ തി​ടു​ക്ക​ത്തി​ൽ സി​ബി​ഐ ഡ​യ​റ​ക്ട​റെ മാ​റ്റാ​ൻ മാ​ത്രം എ​ന്ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​നോ​ട് കോ​ട​തി ആ​രാ​ഞ്ഞ​ത്. സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​യി​ൽ ന്യാ​യം വേ​ണ​മെ​ന്നു പറഞ്ഞ കോടതി കൂ​ടി​യാ​ലോ​ചി​ക്കു​ന്ന​തി​ൽ എ​ന്താ​യി​രു​ന്നു ബു​ദ്ധി​മു​ട്ടെ​ന്നും ചോദിച്ചു.