ലണ്ടൻ : തോമാശ്ലീഹായുടെ പാരന്പര്യങ്ങളെ നിഷേധിക്കുന്നവർ മറ്റെല്ലാ അപ്പസ്തോലിക പാരന്പര്യങ്ങളും നിഷേധിക്കുന്നുവെന്ന് ലോകപ്രശസ്ത സുറിയാനി പണ്ഡിതനും ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് സർവകലാശാലയിലെ അറമായിക് സുറിയാനി വിഭാഗം പ്രഫസറുമായ ഡോ. ഡേവിഡ് ടെയ്ലർ .
തോമാശ്ലീഹായുടെ ഭാരതത്തിലേക്കുള്ള യാത്രാ വിവരണങ്ങളെപ്പറ്റിയും , അദ്ദേഹം നടത്തിയ സുവിശേഷ പ്രവർത്തനങ്ങളെ ക്കുറിച്ചും നിരവധി പൗരാണിക ഗ്രന്ഥങ്ങളിൽ പ്രതി പാദിക്കുന്നുണ്ട് , ഇത് സംബന്ധിച്ച് ഓക്സ്ഫഡ് സർവകലാശാലയിൽ ഉൾപ്പടെ നിരവധി ചരിത്രകാരന്മാർ ഗവേഷണം നടത്തുകയും വിശദശാംശങ്ങൾ ,കണ്ടെത്തുകയും ചെയ്തിട്ടുണ്ട് .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതികളുടെ ഭാഗമായുള്ള കുട്ടികളുടെ വർഷത്തിന്റെ സമാപനത്തോടനുബന്ധിച്ചു ബിർമിംഗ്ഹാമിലെ ബഥേൽ കണ്വൻഷൻ സെന്ററിൽ നടന്ന സെമിനാറിൽ പ്രബന്ധം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .
സമ്മേളനത്തോടനുബന്ധിച്ചു ലോകപ്രശസ്ത സുറിയാനി പണ്ഡിതരായ ഡോ . സെബാസ്റ്റ്യൻ ബ്രോക്കിനെയും, ഡോ . ഡേവിഡ് ടെയ്ലറിനെയും സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആദരിച്ചു .
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ ,വികാരി ജനറൽമാരായ ഫാ. സജിമോൻ മലയിൽ പുത്തൻപുരയിൽ , റവ.ഡോ.മാത്യു ചൂരപൊയ്കയിൽ,ഫാ.ജോയി വയലിൽ, ഓക്സ്ഫഡ് ഡ് സർവകലാശാല ഗവേഷണ വിദ്യാഥി ഫാ.ജിജി പുതുവീട്ടിക്കളം എസ് .ജെ , രൂപതയിലെ വൈദികർ സന്യസ്തർ എന്നിവരും സന്നിഹിതരായിരുന്നു .
ഷൈമോൻ തോട്ടുങ്കൽ