ടെഹ്റാൻ: തെക്കുകിഴക്കൻ ഇറാനിലെ ചബഹാർ നഗരത്തിൽ പോലീസ് സ്റ്റേഷനു സമീപം ചാവേർ നടത്തിയ സ്ഫോടനത്തിൽ രണ്ടു പേർ മരിച്ചു. നിരവധിപ്പേർക്കു പരിക്കേറ്റു. സിസ്ഥാൻ-ബലൂചിസ്ഥാൻ പ്രവശ്യയിലുള്ള ചബഹാറിൽ പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബലൂചി വിഘടനവാദികളും സുന്നി തീവ്രവാദികളും അതിർത്തി കടന്ന് ആക്രമണം നടത്തുന്നത് പതിവാണ്. സ്ഫോടനത്തിൽ രണ്ടു പോലീസുകാർ കൊല്ലപ്പെട്ടെന്ന് ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ഹാദി മരാഷി പറഞ്ഞു.