ബാഴ്സലോണ: കോപ്പ ഡെൽ റെ ഫുട്ബോളിൽ ബാഴ്സലോണ, അത്ലറ്റിക്കോ മാഡ്രിഡ് തുടങ്ങിയവ അവസാന പതിനാറിൽ. സ്വന്തം മൈതാനത്ത് നടന്ന പോരാട്ടത്തിൽ കൾചറൽ ലിയോണെസയെ 1-4നു കീഴടക്കിയാണ് ബാഴ്സ പ്രീക്വാർട്ടറിൽ പ്രവേശിച്ചത്.
ഇരു പാദങ്ങളിലുമായി 5-1നായിരുന്നു ബാഴ്സയുടെ ജയം. ലയണൽ മെസിയെ കൂടാതെ ഇറങ്ങിയ ബാഴ്സയ്ക്കായി ഡെന്നിസ് സുവാരസ് (26, 70 മിനിറ്റുകൾ) ഇരട്ട ഗോൾ നേടി. മുനിർ എൽ ഹഡാഡി (18-ാം മിനിറ്റ്), മാൽകോം (43-ാം മിനിറ്റ്) എന്നിവർ ഗോൾ പട്ടിക പൂർത്തിയാക്കി. ജോസഫ് സനെ (54-ാം മിനിറ്റ്) ലിയോണെസയ്ക്കായി ഗോൾ മടക്കി.
ബാഴ്സലോണ പ്രീക്വാർട്ടറിൽ
12:42 AM Dec 07, 2018 | Deepika.com