കൂത്തുപറമ്പ്: മംഗോളിയയിൽ നടന്ന ഏഷ്യൻ വനിതാ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ കൂത്തുപറമ്പ് സ്വദേശിനിക്കു സുവർണ നേട്ടം. ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത കൂത്തുപറമ്പ് വേങ്ങാട് സ്വദേശിനി എം.എം. ദിൽനയാണു സ്വർണ മെഡലോടെ രാജ്യത്തിന് അഭിമാനമായത്. 85 കിലോ വിഭാഗത്തിലാണു ദിൽനയുടെ സുവർണ നേട്ടം. ഒൻപതു രാജ്യങ്ങൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിരുന്നു.
മംഗോളിയക്കാരിയെ പിന്നിലാക്കിയായിരുന്നു ദിൽനയുടെ മുന്നേറ്റം. 72 കിലോഗ്രാം വിഭാഗത്തിൽ പഞ്ചാബുകാരിയും ഇന്ത്യക്കായി സ്വർണം നേടി. ദേശീയ ചാമ്പ്യൻഷിപ്പിലെ മികച്ച പ്രകടനത്തിലൂടെയാണു ദിൽന ഏഷ്യൻ ചാമ്പ്യൻഷിപ്പിനു യോഗ്യത നേടിയത്. വേങ്ങാട്ടെ മീത്തലെ വളപ്പിൽ ദിവാകരൻ -രതി ദമ്പതികളുടെ മകളായ ദിൽന കോഴിക്കോട്ടെ സ്വകാര്യ സ്കൂളിൽ കായികാധ്യാപികയാണ്.
ഏഷ്യൻ പവർലിഫ്റ്റിംഗിൽ ദിൽനയ്ക്കു സ്വർണം
12:42 AM Dec 07, 2018 | Deepika.com