രഞ്ജി: തമിഴ്നാട് 249/6*
12:42 AM Dec 07, 2018 | Deepika.com
ചെന്നൈ: കേരളത്തിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ആദ്യദിനം കളിയവസാനിക്കുന്പോൾ ആതിഥേയരായ തമിഴ്നാട് ഒന്നാം ഇന്നിംഗ്സിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 249 റണ്‍സ് എന്ന നിലയിൽ. 82 റണ്‍സുമായി ഷാറൂഖ് ഖാനും 25 റണ്‍സുമായി എം. മുഹമ്മദുമാണ് ക്രീസിൽ. ക്യാപ്റ്റൻ ബാബ ഇന്ദ്രജിത്ത് 87 റണ്‍സ് എടുത്തു. കേരളത്തിനായി സന്ദീപ് വാര്യർ മൂന്നും ബേസിൽ തന്പി രണ്ടും ജലജ് സക്സേന ഒരു വിക്കറ്റും വീഴ്ത്തി.