ന്യൂഡൽഹി: ഹെലികോപ്റ്റർ ഇടപാടിൽ പിടിയിലായ ക്രിസ്റ്റ്യൻ മിഷേലിനുവേണ്ടി കോടതിയിൽ ഹാജരായ അൽജോ കെ. ജോസഫിനെ കോൺഗ്രസ് പുറത്താക്കി. യൂത്ത് കോൺഗ്രസിന്റെ ലീഗൽ ഡിപ്പാർട്ട്മെന്റിന്റെ ദേശീയ ഇൻ ചാർജ് ആയിരുന്നു അൽജോ. കോൺഗ്രസുകാരനെന്ന നിലയ്ക്കല്ല അഭിഭാഷകനെന്ന നിലയ്ക്കാണു താൻ കേസ് എടുത്തതെന്ന് അൽജോ നേരത്തേ വിശദീകരിച്ചിരുന്നു. അൽജോ ഹാജരായതിനെതിരേ ബിജെപി രംഗത്തു വന്നിരുന്നു.