ന്യൂഡൽഹി: ബാങ്കുകളിൽ നിന്നെടുത്ത വായ്പ നൂറു ശതമാനവും തിരിച്ചടയ്ക്കാമെന്ന് രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യ. വായ്പ തിരിച്ചടയ്ക്കാമെന്ന തന്റെ നിലപാട് രണ്ടു വർഷമായി നിരസിക്കപ്പെടുകയാണെന്നും മല്യ ട്വിറ്ററിൽ കുറിച്ചു. താൻ രാജ്യം വിട്ടതിനെക്കുറിച്ച് മാധ്യമങ്ങളുടെ വിവരണങ്ങൾ ശ്രദ്ധയിൽ പെട്ടിരുന്നു. അത് വേറെ കാര്യമാണ്. അക്കാര്യം നിയമത്തിന്റെ വഴിയിൽ നോക്കും. ഏറ്റവും പ്രധാനപ്പെട്ട കാര്യം താൻ വായ്പകൾ നൂറു ശതമാനവും തിരിച്ചടയ്ക്കാൻ തയാറാണെന്നതാണ്.
ബാങ്കുകളും സർക്കാരും തന്റെ നിർദേശം സ്വീകരിക്കണം. നിരസിക്കുകയാണെങ്കിൽ എന്തു കൊണ്ടെന്നു വ്യക്തമാക്കണമെന്നും മല്യ ആവശ്യപ്പെട്ടു. സത്യസന്ധത ഇല്ലാത്തതു കൊണ്ടല്ല, മറിച്ച് വ്യവസായത്തിൽ നേരിട്ട തകർച്ച കൊണ്ടാണ് വായ്പകൾ തിരിച്ചടയ്ക്കുന്നതിൽ വീഴ്ചയുണ്ടായത്. കിംഗ് ഫിഷർ എയർലൈൻസിന്റെ തകർച്ചയാണിതിന് കാരണം.
വിമാന ഇന്ധനത്തിന്റെ വില വർധനവാണ് കിംഗ് ഫിഷറിന്റെ തകർച്ചയ്ക്കു കാരണമായത്. വായ്പത്തുക നൂറു ശതമാനവും തിരിച്ചടയ്ക്കാമെന്നും മല്യ ആവർത്തിച്ചു. മൂന്നു ദശാബ്ദത്തോളം ഇന്ത്യയിലെ ഏറ്റവും വലിയ മദ്യ കന്പനി നടത്തി. ഖജനാവുകൾക്ക് ശത കോടികളുടെ വരുമാനവും നൽകി. കിംഗ് ഫിഷർ എയർലൈൻസും രാജ്യ ത്തി നു വൻതുക വരുമാനം നൽകിയെന്നും മല്യ പറയുന്നു. പൊതുമേഖലാ ബാങ്കുകളെ വെട്ടിച്ചു താൻ പണവുമായി കടന്നു കളഞ്ഞെന്ന് രാഷ്ട്രീയക്കാരും മാധ്യമങ്ങളും ഉച്ചത്തിൽ വിളിച്ചു പറഞ്ഞു നടക്കുന്നത് തെറ്റാണ്. എന്തു കൊണ്ടാണ് വായ്പ തിരിച്ചടയ്ക്കാമെന്ന തന്റെ നിലപാട് ആരും പറയാത്തതെന്നും മല്യ ചോദിക്കുന്നു.