വാഴ്സോ: “ഇതു ഞാൻ തന്നെ. എനിക്ക് അപരനില്ല, ഞാൻ മരിച്ചിട്ടുമില്ല ...’’ താൻ മരിച്ചതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരി രംഗത്ത്. പോളണ്ടിലെ കാറ്റോവീസിൽ യുഎൻ കാലാവസ്ഥാ ഉച്ചകോടിക്ക് എത്തിയ ബുഹാരി അവിടെ നൈജീരിയക്കാരുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം പറഞ്ഞത്.
“പ്രിയപ്പെട്ടവരേ ഇതു ഞാൻ തന്നെയാണ്. നിങ്ങളുടെ പ്രസിഡന്റ്. എനിക്ക് യാതൊരു ബുദ്ധിമുട്ടുകളുമില്ല. വൈകാതെ ഞാൻ 76ാം ജന്മദിനം ആഘോഷിക്കും. ഞാൻ മരിച്ചെന്നാണ് ചില വിഡ്ഢികൾ പ്രചരിപ്പിക്കുന്നത്.
നിങ്ങളോട് സംസാരിക്കുന്ന ഈ ഞാൻ യഥാർഥത്തിൽ ഞാനല്ല അപരനാണെന്നും അവർ പറയുന്നു. എന്നാൽ ഞാൻ പറയുന്നു... ഇനിയും കരുത്തോടെ മുന്നേറാനാണ് എന്റെ ഉദ്ദേശ്യം’’- ബുഹാരി പറഞ്ഞു.
അഞ്ചു മാസത്തിലേറെയായി ബുഹാരി ബ്രിട്ടനിൽ ചികിത്സയിലായിരുന്നു. ഈ കാലയളവിലാണ് നൈജീരിയയിൽ പ്രസിഡന്റ് ബുഹാരി മരിച്ചതായുള്ള വാർത്ത സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. തിരിച്ചെത്തിയത് യാഥാർഥ ബുഹാരിയല്ലെന്നും അദ്ദേഹത്തോട് രൂപസാദൃശ്യമുള്ള ജുബ്രിൽ എന്ന സുഡാൻ സ്വദേശിയാണെന്നും പ്രചാരണങ്ങളുണ്ടായി.