ശ്രീനഗർ: കാഷ്മീരിലെ ഷോപിയാൻ ജില്ലയിൽ നാലു ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. നദിഗാം മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ ജവാൻ വീരമൃത്യു വരിച്ചു. 23 പാരാ യൂണിറ്റിലെ ജവാൻ വിജയ് ആണു വീരമൃത്യു വരിച്ചത്. രണ്ടു ജവാന്മാർക്കു പരിക്കേറ്റു. അബ്ദുൾ നസീർ ചോപൻ, ബഷറത് നെൻഗ്രൂ, മെഹ്പരാജ് ഉദിൻ നജർ, മാലിക്സാദ ഇനാം ഉൾ ഹഖ് എന്നിവരാണു കൊല്ലപ്പെട്ട ഭീകരർ.