കോയന്പത്തൂർ: സർക്കാർ അശുപത്രിയിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ പൂച്ച കടിച്ചു. ഇതിന്റെ വീഡിയോ വൈറലായി. മൃതദേഹത്തിന്റെ കാലുകളിൽ പൂച്ച കടിക്കുന്നതാണ് വീഡിയോ.
ഇക്കഴിഞ്ഞ 16നാണ് സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. മേട്ടുപ്പാളയത്തെ ബസ്സ്റ്റാൻഡിൽ അവശനിലയിൽ കിടക്കുകയായിരുന്ന സ്ത്രീയെയാണ് ആശുപത്രിലെത്തിച്ചതെന്നു പോലീസ് പറഞ്ഞു. മനോനില തെറ്റിയ ആളായിരുന്നു ഇവരെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. മൃതദേഹത്തിന്റെ കാൽവെള്ളയിലാണ് പൂച്ച കടിച്ചതെന്ന് ആശുപത്രിയിലെ അറ്റൻഡർ പറഞ്ഞു.
മൃതദേഹം മോർച്ചറിയിലേക്കു മാറ്റാൻ വൈകിയതുമൂലമാണ് പൂച്ച കടിച്ചതെന്നാണ് സൂചന. ഈ ആശുപത്രിയിൽ തെരുവുനായകളുടെയും അലഞ്ഞു തിരിയുന്ന പൂച്ചകളുടെയും ശല്യം രൂക്ഷമാണെന്നു പരാതിയുണ്ട്.