തിരുവാരൂർ: തമിഴ്നാട് മുൻ മുഖ്യമന്ത്രിഎം. കരുണാനിധിയുടെ തിരുവാരൂർ ജില്ലയിലെ തിരുകൂവളയിലെ കുടുംബവീടിനു ഗജ ചുഴലിക്കാറ്റിൽ നാശനഷ്ടം.
വീടിന്റെ മുൻവശത്തു നിന്നിരുന്ന മരം മറിഞ്ഞുവീണാണ് വീടിനു കേടുപാടു സംഭവിച്ചത്. വീട് കരുണാനിധിസ്മാരകവും ലൈബ്രറിയും ആയി നിലനിർത്തുകയായിരുന്നു.
16ന് വീശിയടിച്ച ഗജ ചുഴലിക്കാറ്റിൽ ഇതുവരെ 46 പേരാണ് മരിച്ചത്.