വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകളും വൈറ്റ്ഹൗസിലെ മുതിർന്ന ഉപദേഷ്ടാവുമായ ഇവാങ്ക ട്രംപ് സർക്കാർ കാര്യങ്ങൾക്ക് സ്വന്തം ഇ-മെയിൽ അക്കൗണ്ട് ഉപയോഗിക്കുന്നതായി വാഷിംഗ്ടൺ പോസ്റ്റ് പത്രം റിപ്പോർട്ട് ചെയ്തു. 2017ൽ ഔദ്യോഗിക ആവശ്യങ്ങളുമായി ബന്ധപ്പെട്ട നൂറുകണക്കിനു മെയിലുകൾ സ്വന്തം അക്കൗണ്ടിലൂടെ അയച്ചു. വൈറ്റ്ഹൗസ് ജീവനക്കാർ, കാബിനറ്റ് ഉദ്യോഗസ്ഥർ, സ്വന്തം അസിസ്റ്റന്റുമാർ തുടങ്ങിയവർക്കാണ് മെയിലുകൾ അയച്ചത്. ഇവാങ്കയുടെ നടപടി ഫെഡറൽ റിക്കാർഡ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും പത്രം ചൂണ്ടിക്കാട്ടി.
2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന്റെ എതിരാളിയായിരുന്ന ഹില്ലരി ക്ലിന്റൺ സ്റ്റേറ്റ് സെക്രട്ടറിയായിരിക്കേ ഔദ്യോഗിക ആവശ്യങ്ങൾക്ക് സ്വന്തം ഇ-മെയിൽ അക്കൗണ്ട് ഉപയോഗിച്ചത് വൻ വിവാദമായിരുന്നു.
2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന്റെ എതിരാളിയായിരുന്ന ഹില്ലരി ക്ലിന്റൺ സ്റ്റേറ്റ് സെക്രട്ടറിയായിരിക്കേ ഔദ്യോഗിക ആവശ്യങ്ങൾക്ക് സ്വന്തം ഇ-മെയിൽ അക്കൗണ്ട് ഉപയോഗിച്ചത് വൻ വിവാദമായിരുന്നു.