വാഷിംഗ്ടൺ ഡിസി: ഹാർവഡ് സർവകലാശാലയിലെ വിദ്യാർഥിസംഘത്തിന്റെ പ്രസിഡന്റായി ഇന്ത്യൻ വംശജ ശ്രുതി പളനിയപ്പൻ(20) തെരഞ്ഞെടുക്കപ്പെട്ടു. ശ്രുതിയുടെ മാതാപിതാക്കൾ 1992ൽ ചെന്നൈയിൽനിന്ന് യുഎസിൽ കുടിയേറിയതാണ്. 2016ൽ ഫിലഡൽഫിയയിൽ നടന്ന ഡെമോക്രാറ്റിക് നാഷണൽ കൺവൻഷനിലെ ഏറ്റവും പ്രായം കുറഞ്ഞ ഡെലിഗേറ്റായിരുന്നു ശ്രുതി.