ഗ്വാളിയോർ: ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനിയുടെയും മുൻ ജെഎൻയു വിദ്യാർഥി യൂണിയൻ നേതാവുമായ കനയ്യകുമാറിന്റെയും ദേഹത്ത് യുവാവ് മഷി ഒഴിച്ചു.
ഗ്വാളിയോർ ചേംബർ ഒാഫ് കൊമേഴ്സിൽ നടന്ന ഒരു സെമിനാറിൽ പങ്കെടുക്കവേയാണ് ഇരുവരുടെയും ദേഹത്ത് ഹിന്ദു സേവാ പ്രവർത്തകനായ മുകേഷ് പാൽ എന്ന യുവാവ് മഷി ഒഴിച്ചതെന്നു എഎസ്പി എസ്.എസ്. തോമർ വ്യക്തമാക്കി. മഷി വീണെങ്കിലും സെമിനാറിൽ സംസാരിച്ച ശേഷമാണ് ഇവർ മടങ്ങിയത്. മുകേഷ് പാലിനെ പോലീസ് അറസ്റ്റ് ചെയ്തു.