ബോക്സിംഗ്: സോണിയ ക്വാര്‍ട്ടറില്‍
12:51 AM Nov 20, 2018 | Deepika.com
ന്യൂഡല്‍ഹി: വനിതാ ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സോണിയ ക്വാര്‍ട്ടര്‍ ഫൈനലില്‍. 57 കിലോഗ്രാം വിഭാഗത്തില്‍ മുന്‍ ലോക ചാമ്പ്യന്‍ സ്റ്റാനിമിറ പെട്രോവയെ തോല്പിച്ചാണ് സോണിയ ക്വാര്‍ട്ടറിലെത്തിയത്. ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറിലെത്തുന്ന നാലാമത്തെ ഇന്ത്യക്കാരിയായി സോണിയ. പിങ്കി റാണി ഇംഗ്ലണ്ടിന്റെ എബോണി ജോണ്‍സിനെ തോല്‍പ്പിച്ച് ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. മനീഷ മൗന്‍, മേരി കോം എന്നിവര്‍ കഴിഞ്ഞ ദിവസം ക്വാര്‍ട്ടറിലെത്തിയിരുന്നു.