ശ്രീനഗർ: കാഷ്മീരിലെ പുൽവാമയിൽ സിആർപിഎഫ് ക്യാന്പിനു നേർക്കുണ്ടായ ഭീകരാക്രമണത്തിൽ സിആർപിഎഫ് ഹെ ഡ്കോൺസ്റ്റബിൾ വീരമൃത്യു വരിച്ചു. കാകപോറയിൽ പുതിയതായി സ്ഥാപിച്ച ക്യാന്പിനു നേർക്ക് ഭീകരർ ആക്രമണം നടത്തുകയായിരുന്നു. ചന്ദ്രിക പ്രസാദ് ആണു വീരമൃത്യു വരിച്ചത്. പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. രണ്ടു ജവാന്മാർക്കും പരിക്കേറ്റു. പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചായിരുന്നു സിആർപിഎഫിന്റെ പുതിയ ക്യാന്പ് ആരംഭിച്ചത്.