+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡൽഹി ചീഫ് സെക്രട്ടറിയെ സ്ഥലം മാറ്റി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ​തി​രേ പ​രാ​തി ന​ൽ​കി​യ ചീ​ഫ് സെ​ക്ര​ട്ട​റി അ​ൻ​ഷു പ്ര​കാ​ശി​നെ സ്ഥ​ലം മാ​റ്റി. കേ​ന്ദ്ര ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് വ​കു​പ്പി​ലേ​ക്കാ​ണ
ഡൽഹി ചീഫ് സെക്രട്ടറിയെ സ്ഥലം മാറ്റി
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ​തി​രേ പ​രാ​തി ന​ൽ​കി​യ ചീ​ഫ് സെ​ക്ര​ട്ട​റി അ​ൻ​ഷു പ്ര​കാ​ശി​നെ സ്ഥ​ലം മാ​റ്റി. കേ​ന്ദ്ര ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് വ​കു​പ്പി​ലേ​ക്കാ​ണ് സ്ഥ​ലം മാ​റ്റി​യ​ത്. ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യാ​യി​ട്ടാ​ണ് നി​യ​മ​നം. ഡ​ൽ​ഹി​യി​ലെ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി മ​നോ​ജ് പ​രീ​ദ​യെ പു​തി​യ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

1986 ബാ​ച്ച് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​ൻ​ഷു പ്ര​കാ​ശി​നെ അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ വ​സ​തി​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ വ​ച്ച് ആം ​ആ​ദ്മി പാ​ർ​ട്ടി എം​എ​ൽ​എ​മാ​ർ മ​ർ​ദി​ച്ചെ​ന്നാ​ണ് പ​രാ​തി. സം​ഭ​വ​ത്തി​ൽ അ​ൻ​ഷു പ്ര​കാ​ശ് ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​ജ​രി​വാ​ളും ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യും 12 എം​എ​ൽ​എ​മാ​രും കു​റ്റ​ക്കാ​രാ​ണെ​ന്നു വ്യ​ക്ത​മാ​ക്കി ഡ​ൽ​ഹി പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നു.