ന്യൂഡൽഹി: രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്ഗ്രസ് സ്ഥാനാർഥികൾക്ക് പിന്തുണയുമായി ഓൾ ഇന്ത്യ മൈനോരിറ്റി ഫ്രണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ തങ്ങളുടെ 26 സ്ഥാനാർഥികളെയും പിൻവലിക്കാനും ദേശീയ പ്രസിഡന്റ് എസ്.എം. ആസിഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
വർഗീയ നീക്കങ്ങൾ മാത്രം നടത്തുന്ന ബിജെപിയെ പരാജയപ്പെടുത്തുന്നതു മാത്രമാണ് തങ്ങൾ ലക്ഷ്യമാക്കുന്നതെന്നും അതിനു വേണ്ടി വീടുകൾ തോറും പ്രചാരണം നടത്തുമെന്നും യോഗത്തിനുശേഷം ഭാരവാഹികൾ അറിയിച്ചു.
വർഗീയ നീക്കങ്ങൾ മാത്രം നടത്തുന്ന ബിജെപിയെ പരാജയപ്പെടുത്തുന്നതു മാത്രമാണ് തങ്ങൾ ലക്ഷ്യമാക്കുന്നതെന്നും അതിനു വേണ്ടി വീടുകൾ തോറും പ്രചാരണം നടത്തുമെന്നും യോഗത്തിനുശേഷം ഭാരവാഹികൾ അറിയിച്ചു.