റായ്പുർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ നടത്തിയ സ്ഫോടനത്തിൽ ഡിസ്ട്രിക്ട് റിസർവ് ഗാർഡ് (ഡിആർജി) ജവാൻ വീരമൃത്യു വരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. സുക്മ ജില്ലയിലായിരുന്നു സ്ഫോടനമുണ്ടായത്. അസിസ്റ്റന്റ് കോൺസ്റ്റബിൾ കാരം ദാരയാണു വീരമൃത്യു വരിച്ചത്.