മഹാസമുന്ദ്: ഗാന്ധി-നെഹ്റു കുടുംബത്തിനെതിരേ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദളിതനായ സീതാറാം കേസരിയെ കോൺഗ്രസ് അധ്യക്ഷനെന്ന നിലയിൽ കാലാവധി പൂർത്തിയാക്കാൻ അനുവദിച്ചില്ലെന്നും കേസരിയെ വലിച്ചുതാഴെയിട്ടാണു സോണിയഗാന്ധിയെ പ്രസിഡന്റാക്കിയതെന്നും മോദി പറഞ്ഞു. ഛത്തീസ്ഗഡിൽ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
മുന്പ് ഡൽഹി റിമോട്ട് ഭരണത്തിലായിരുന്നു. ഒരു കുടുംബത്തിന്റെ കൈയിലായിരുന്നു റിമോട്ട്. ഒരു കുടുംബത്തിലെ നാലു തലമുറ രാജ്യം ഭരിച്ചിട്ടും ജനത്തിന് ഒരു നേട്ടവുമുണ്ടായില്ല-മോദി കൂട്ടിച്ചേർത്തു.
മുന്പ് ഡൽഹി റിമോട്ട് ഭരണത്തിലായിരുന്നു. ഒരു കുടുംബത്തിന്റെ കൈയിലായിരുന്നു റിമോട്ട്. ഒരു കുടുംബത്തിലെ നാലു തലമുറ രാജ്യം ഭരിച്ചിട്ടും ജനത്തിന് ഒരു നേട്ടവുമുണ്ടായില്ല-മോദി കൂട്ടിച്ചേർത്തു.