ജയ്പുർ: രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മകനു സീറ്റ് നല്‍കാത്തതിന്റെ പേരിൽ മുൻ ദേശീയ വനിതാ കമ്മീഷൻ ചെയർമൻ മമത ശർമ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ബുന്ദിയിൽനിന്നുള്ള മുൻ എംഎൽഎയാണു മമത. ഇന്നലെ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ സാന്നിധ്യത്തിലാണു മമത ശർമ ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്. പിപൽദാ സീറ്റിൽ മമതയെ ബിജെപി മത്സരിപ്പിക്കുമെന്നാണുറിപ്പോർട്ട്.