ചണ്ഡിഗഡ്: പ്രായപൂർത്തിയായ പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധം തകരുന്നത് പുരുഷനെതിരായ ബലാത്സംഗ കേസിലേക്കു നയിക്കുമെന്ന പരാമർശത്തിലുറച്ച് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ.
സമ്മതത്തോടെ എന്ന വാക്കു താൻ ഉപയോഗിച്ചിട്ടില്ലെന്നും പരസ്പരം അറിയാവുന്നവരാണ് പീഡന പരാതികൾ ഉന്നയിക്കുന്നതെന്ന പരാമർശത്തിൽ ഉറച്ചുനിൽക്കുന്നെന്നും ഖട്ടർ പറഞ്ഞു. ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് താൻ ഇതു പറയുന്നതെന്നും ഇതിലേക്കു രാഷ്ട്രീയം വലിച്ചിഴയ്ക്കരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.