ലക്ഷ്യ സെന്നിനു വെങ്കലം
12:36 AM Nov 19, 2018 | Deepika.com
ടൊറോന്റോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്‍ വെങ്കലം ഉറപ്പിച്ചു. സെമി ഫൈനലില്‍ തായ്ലന്‍ഡിന്റെ കുന്‍ലാവുത് വിറ്റിഡ്സരണിനോട് പരാജയപ്പെട്ടതോടെയാണ് ലക്ഷ്യ സെന്‍ വെങ്കലത്തിലൊതുങ്ങിയത്. 20-22, 21-16, 21-13നായിരുന്നു സെന്‍ പരാജയപ്പെട്ടത്. ആദ്യ ഗെയിം ജയിച്ച ഇന്ത്യന്‍ താരത്തിനെതിരേ ശക്തമായ മത്സരം പുറത്തെടുത്ത തായ്ലന്ഡ് താരം മത്സരം സ്വന്തമാക്കി.