കണ്ണൂർ: മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സ്കൂൾ ഗെയിംസ് ഫെൻസിംഗിൽ 77.5 പോയിന്റോടെ ആതിഥേയരായ കണ്ണൂർ ജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ഏഴുവീതം സ്വർണവും വെള്ളിയും ഒരു വെങ്കലവുമാണ് കണ്ണൂർ നേടിയത്. മൂന്നു സ്വർണവും രണ്ടു വെള്ളിയും നാലു വെങ്കലവും നേടി 36.5 പോയിന്റ് നേടിയ എറണാകുളത്തിനാണ് രണ്ടാംസ്ഥാനം. ഒരു സ്വർണവും രണ്ടു വെള്ളിയും ഏഴു വെങ്കലവും നേടി 22 പോയിന്റ് കരസ്ഥമാക്കിയ വയനാട് മൂന്നാം സ്ഥാനത്തെത്തി.
ചാമ്പ്യൻഷിപ്പിലെ മികച്ച സ്കൂളായി തലശേരി ഗവ.ഗേൾസ് എച്ച്എസ്എസ് തെരഞ്ഞെടുക്കപ്പെട്ടു. മൂന്നു സ്വർണവും ഒരു വെള്ളിയും വെങ്കലവുമുൾപ്പെടെ 33.5 പോയിന്റ് നേടിയാണ് തലശേരി ഗവ.ഗേൾസ് എച്ച്എസ്എസ് മികച്ച സ്കൂളായത്. എറണാകുളത്തെ ഉദയംപേരൂർ എസ്എൻഡിപി എച്ച്എസ്എസാണ് മികച്ച രണ്ടാമത്തെ സ്കൂൾ. രണ്ടു സ്വർണവും ഒരു വെങ്കലവുമായി 20.5 പോയിന്റാണ് നേടിയത്.
സ്കൂൾ ഗെയിംസ്: ഫെൻസിംഗിൽ കണ്ണൂർ ജേതാക്കൾ
12:36 AM Nov 19, 2018 | Deepika.com