കളമശേരി: 33-ാമത് മുപ്പത്തിമൂന്നാമത് ഫാ. ഫ്രാൻസിസ് സെയ്ൽസ് ബാസ്കറ്റ്ബോൾ പെണ്‍കുട്ടികളുടെ വിഭാഗം ഫൈനലിൽ കൊരട്ടി ലിറ്റിൽ ഫ്ളവർ എച്ച്എസ്എസും കോട്ടയം മൗണ്ട് കാർമൽ എച്ച്എസ്എസും ഏറ്റുമുട്ടും. തലശേരി ഗവ. ഗേൾസ് എച്ച്എസ്എസിനെ 59-58നു മറികടന്നാണ് കൊരട്ടി ഫൈനലിൽ പ്രവേശിച്ചത്. സെന്റ് ഗൊരേത്തീസ് എച്ച്എസ്എസ് തിരുവനന്തപുരത്തെ 56-45നു കീഴടക്കിയാണ് മൗണ്ട് കാർമൽ കിരീട പോരാട്ടത്തിനു യോഗ്യത നേടിയത്.
ജൂണിയർ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ ആതിഥേയരായ രാജഗിരി എച്ച്എസ്എസ് 59-41ന് ചെറുപുഷ്പ എച്ച്എസ്എസ് ചന്ദനക്കാംപാറയെ കീഴടക്കി ഫൈനലിൽ കടന്നു.
ലിറ്റിൽ ഫ്ളവർ x മൗണ്ട് കാർമൽ
12:36 AM Nov 19, 2018 | Deepika.com