ന്യൂഡൽഹി: ധനമന്ത്രാലയത്തിലെ ധനകാര്യസെക്രട്ടറി ഹസ്മുഖ് അധ്യ ഈമാസം 30-നു വിരമിക്കും. യോഗയിൽ ഡോക്ടറേറ്റുള്ള ഇദ്ദേഹം ആ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കനാണ് ഉദ്ദേശിക്കുന്നത്. കറൻസി റദ്ദാക്കൽ, ജിഎസ്ടി നടപ്പാക്കൽ എന്നിവയുടെ ചുക്കാൻപിടിച്ചത് അധ്യയാണ്.
1981-ലെ ഗുജറാത്ത് കേഡർ ഐഎഎസുകാരനാണ്. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു. അധ്യയുടെ സേവനങ്ങളെ പ്രശംസിച്ച് ധനമന്ത്രി അരുൺ ജയ്റ്റ്ലി ഫേസ്ബുക്കിൽ കുറിപ്പിട്ടു.