പാരീസ്: ഇന്ധനനികുതി വർധിപ്പിച്ച പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ നടപടിക്കെതിരേ ഫ്രാൻസിലുടനീളം നടന്ന പ്രതിഷേധത്തിനിടെ ഒരു സ്ത്രീ മരിച്ചു.
തെക്കുകിഴക്കൻ ഫ്രാൻസിലെ സാവോയ് മേഖലയിൽ പ്രതിഷേധക്കാരുടെ റോഡ് ഉപരോധത്തിലേക്കു കാർ ഇടിച്ചുകയറുകയായിരുന്നു. ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗം കുറയ്ക്കാൻകൂടി ലക്ഷ്യമിട്ടാണു മക്രോൺ നികുതി വർധിപ്പിച്ചത്.
രണ്ടായിരത്തോളം സ്ഥലങ്ങളിൽ റോഡുകളും ടോൾ ബൂത്തുകളും ഉപരോധിച്ചു നടന്ന പ്രതിഷേധത്തിൽ 1,20,000 പേർ പങ്കെടുത്തു. ഫ്ലൂറസെന്റ് മഞ്ഞ നിറത്തിലുള്ള ജാക്കറ്റ് ധരിച്ചു പ്രതിഷേധിക്കുന്നതിനാൽ ‘യെല്ലോ വെസ്റ്റ്’ പ്രതിഷേധം എന്നും ഇതു വിളിക്കപ്പെടുന്നു.