ബ്ര​​സീ​​ൽ ജ​​ഴ്സി ഡി​​സൈ​​ൻ ചെ​​യ്ത ഷ്‌‌​ലീ ​അ​​ന്ത​​രി​​ച്ചു

12:58 AM Nov 18, 2018 | Deepika.com
ബ്ര​​സീ​​ലി​​യ: ബ്ര​​സീ​​ൽ ഫു​​ട്ബോ​​ൾ ടീ​​മി​​ന്‍റെ ജ​​ഴ്സി ഡി​​സൈ​​ൻ ചെ​​യ്ത അ​​ൽ​​ഡ​​യ​​ർ ഗാ​​ർ​​സ്യ ഷ്‌​ലീ (83) ​അ​​ന്ത​​രി​​ച്ചു. മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​നും ഇ​​ല്ല​​സ്ട്രേ​​റ്റ​​റും എ​​ഴു​​ത്തു​​കാ​​ര​​നു​​മാ​​യി​​രു​​ന്ന ഷ്‌​ലീ​​യു​​ടെ മ​​ര​​ണ​​വാ​​ർ​​ത്ത അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ കു​​ടും​​ബ​​മാ​​ണ് അ​​റി​​യി​​ച്ച​​ത്. ആ​​റു വ​​ർ​​ഷ​​മാ​​യി കാ​​ൻ​​സ​​റി​​നു ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്നു. ഷ്‌​ലീ​​യു​​ടെ സ്മ​​ര​​ണാ​​ർ​​ഥം മൗ​​ന​മാ​ച​രി​ച്ച​​ ശേ​​ഷ​​മാ​​ണ് ല​​ണ്ട​​നി​​ൽ ബ്ര​​സീ​​ൽ-​​ഉ​​റു​​ഗ്വെ സൗ​​ഹൃ​​ദ ഫു​​ട്ബോ​​ൾ കി​​ക്കോ​​ഫ് ന​​ട​​ന്ന​​ത്.

1953ൽ ​​കൊ​​റെ​​യ്റോ ഡ ​​മാ​​ൻ​​ഹ ദി​​ന​​പ്പ​​ത്രം ന​​ട​​ത്തി​​യ മ​​ത്സ​​ര​​ത്തി​​ലൂ​​ടെ​​യാ​​ണ് ബ്ര​​സീ​​ലി​​ന്‍റെ മ​​ഞ്ഞബ​​നി​​യ​​നും നീ​​ല ഷോ​​ട്സു​​മു​​ള്ള ജ​​ഴ്സി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​ത്. അ​​തു ഡി​​സൈ​​ൻ ചെ​​യ്ത ഷ്‌​ലീ​​ക്ക് അ​​ന്ന് 3.5 ല​​ക്ഷം രൂ​​പ പാ​​രി​​തോ​​ഷി​​ക​​മാ​​യി ന​​ല്കി​​യി​​രു​​ന്നു. 1950 ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ൽ ഉ​​റു​​ഗ്വെ​​യോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തി​​ന്‍റെ ഓ​​ർ​​മ​​യി​​ൽ​​നി​​ന്ന് മു​​ക്തി​​നേ​​ടാ​​നാ​​യി​​രു​​ന്നു പു​​തി​​യ ജ​​ഴ്സി മ​​ത്സ​​രം ന​​ട​​ത്തി​​യ​​ത്.