സ്പെയിനിലെ കൊർഡോവയിൽ നടന്ന സൗഹൃദമത്സരത്തിൽ അർജന്റീന മെക്സിക്കോയ്ക്കെതിരേ ജയം സ്വന്തമാക്കി. റമീറോ ഫുനസ് മൊറിയുടെ (44-ാം മിനിറ്റ്) ഹെഡറും ഇസാക്ക് ബ്രിസ്വേലയുടെ (83-ാം മിനിറ്റ്) സെൽഫ് ഗോളും അർജന്റീനയ്ക്ക് 2-0ന്റെ ജയമൊരുക്കി.
പൗളോ ഡൈബാലയുടെ ഫ്രീകിക്കിൽനിന്നായിരുന്നു വിയ്യാറയൽ താരത്തിന്റെ ഹെഡർ ഗോൾ പിറന്നത്. സൂപ്പർ താരം ലയണൽ മെസി ഇല്ലാതെയാണ് അർജന്റീന ഇറങ്ങിയത്. ലയണൽ സ്കാലോനിയുടെ കീഴിൽ കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ അർജന്റീന നേടുന്ന മൂന്നാം ജയമാണിത്.
മറ്റൊരു മത്സരത്തിൽ കോപ്പ അമേരിക്ക ചാന്പ്യന്മാരായ ചിലിയെ 2-3ന് കോസ്റ്റാറിക്ക പരാജയപ്പെടുത്തി. കെൻഡ്വൽ വാസ്ടണിന്റെ (36, 59 മിനിറ്റുകൾ) ഇരട്ടഗോളാണ് കോസ്റ്റാറിക്കയുടെ ജയമൊരുക്കിയത്. റൊണാൾഡ് മതരിയ (64-ാം മിനിറ്റ്) കോസ്റ്റാറിക്കയുടെ ലീഡ് 3-0 ആക്കി. തുടർന്ന് സെബാസ്റ്റ്യൻ വെഗസ് (70-ാം മിനിറ്റ്), അലക്സിസ് സാഞ്ചസ് (90-ാം മിനിറ്റ്) എന്നിവർ ചിലിക്കായി ഗോൾ മടക്കിയെങ്കിലും തോൽവി തടയാനായില്ല.
അർജന്റീനയ്ക്കു ജയം
12:54 AM Nov 18, 2018 | Deepika.com