ഇം​ഗ്ല​ണ്ട് ജ​യ​ത്തി​ലേ​ക്ക്

12:54 AM Nov 18, 2018 | Deepika.com
കാ​ന്‍ഡി: ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രേ​യു​ള്ള ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ഇം​ഗ്ല​ണ്ട് ജ​യ​ത്തി​ലേ​ക്ക്. ജ​യി​ക്കാനായി 301 റ​ണ്‍സ് പി​ന്തു​ട​ര്‍ന്ന ശ്രീ​ല​ങ്ക ഏ​ഴു വി​ക്ക​റ്റി​ന് 226 എ​ന്ന നി​ല​യി​ലാ​ണ്. മൂ​ന്നു വി​ക്ക​റ്റ് മാ​ത്രം ശേ​ഷി​ക്കേ ല​ങ്ക 75 റ​ണ്‍സ് പി​ന്നി​ലാ​ണ്. എ​യ്ഞ്ച​ലോ മാ​ത്യൂ​സി​ന്‍റെ (88) പു​റ​ത്താ​ക​ലോ​ടെ​യാ​ണ് ഇം​ഗ്ല​ണ്ട് ജ​യം ഉ​റ​പ്പി​ച്ചു​ നീ​ങ്ങു​ന്ന​ത്.

മ​ധ്യ​നി​ര​യി​ലെ റോ​ഷ​ന്‍ സി​ല്‍വ (37), നി​രോ​ക്ഷ​ന്‍ ഡി​ക്‌​വെ​ല (27 നോ​ട്ടൗ​ട്ട്) എ​ന്നി​വ​ര്‍ മാ​ത്യൂ​സി​ന് മി​ക​ച്ച പി​ന്തു​ണ​ന​ല്‍കി. മാ​ത്യൂ​സി​നെ​യും സി​ല്‍വ​യെ​യും മോ​യി​ന്‍ അ​ലി പു​റ​ത്താ​ക്കി. ഈ ​കൂ​ട്ടു​കെ​ട്ടി​ല്‍ 73 റ​ണ്‍സാ​ണ് പി​റ​ന്ന​ത്. ഓ​പ്പ​ണ​ര്‍ ദി​മു​ത് ക​രു​ണ​ര​ത്‌​നെ (57) പൊ​രു​തി.