ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് യോഗ്യതാ റൗണ്ട് ഫുട്ബോളിൽ അവസാന നിമിഷം മുഹമ്മദ് സല നേടിയ ഗോളിൽ ഈജിപ്തിനു ജയം. രണ്ടിനെതിരേ മൂന്നു ഗോളുകൾക്ക് ടുണീഷ്യക്കെതിരേയായിരുന്നു ഈജിപ്ത് ജയം സ്വന്തമാക്കിയത്.
ലിവർപൂൾ സൂപ്പർ താരത്തിന്റെ 39-ാം രാജ്യാന്തര ഗോളായിരുന്നു ടുണീഷ്യക്കെതിരേ പിറന്നത്. കഴിഞ്ഞ എട്ടു മത്സരങ്ങളിൽനിന്ന് പത്ത് ഗോളാണ് ഈജിപ്തിനായി താരം സ്വന്തമാക്കിയത്.
ഗ്രൂപ്പ് ജെയിൽ അഞ്ച് മത്സരം വീതം പൂർത്തിയാക്കിയ ടുണീഷ്യക്കും ഈജിപ്തിനും 12 പോയിന്റ് വീതമാണുള്ളത്.
സല ഗോളിൽ ഈജിപ്ത്
12:54 AM Nov 18, 2018 | Deepika.com