മുംബൈ: വിമർശനം നടത്തിയ ആരാധകനെതിരേ വിദ്വേഷ പരാമർശം നടത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയെ താക്കീതു ചെയ്ത് ബിസിസിഐയുടെ കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് (സിഒഎ). ഇന്ത്യൻ നായകനെന്ന നിലയിൽ വിനയത്തോടെ പെരുമാറണമെന്നും അനാവശ്യ പരാമർശങ്ങൾ നടത്തി വിവാദങ്ങളുണ്ടാക്കരുതെന്നും സിഒഎ ആവശ്യപ്പെട്ടു. ആരാധകരോടും മാധ്യമങ്ങളോടും മാന്യമായി പെരുമാറണമെന്നും സിഒഎ ഇന്ത്യൻ നായകനു മുന്നറിയിപ്പു നൽകി.
എന്നാൽ, ഇതു സംബന്ധിച്ച് കോഹ്ലിയുടെ പ്രതികരണം അറിവായിട്ടില്ല. ഇന്ത്യൻ ടീം നിലവിൽ ഓസ്ട്രേലിയയിലാണ്. ബുധനാഴ്ച ഇന്ത്യ-ഓസ്ട്രേലിയ ട്വന്റി-20 നടക്കും.
കോഹ്ലിക്കു താക്കീത്
12:54 AM Nov 18, 2018 | Deepika.com