ലക്ഷ്യസെൻ സെമിയിൽ
12:54 AM Nov 18, 2018 | Deepika.com
ടൊറോന്റോ: ബിഡബ്ല്യുഎഫ് ലോക ജൂണിയർ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ ലക്ഷ്യസെൻ സെമിയിൽ. മലേഷ്യയുടെ ആദിൽ ഷൊലേഹ് അലിയെയാണ് ലക്ഷ്യസെൻ നേരിട്ടുള്ള ഗെയിമുകൾക്കു കീഴടക്കിയത്. സ്കോർ: 21-8, 21-18. മുപ്പത്തിയൊന്ന് മിനിറ്റ് മാത്രമാണ് മത്സരം നീണ്ടത്.