ലോക ചെസ് ചാന്പ്യൻഷിപ്പിലെ ആറാം ഗെയിമും സമനിലയിൽ. മഗ്നസ് കാൾസന്റെ കിംഗ്പോണ് ഓപ്പണിംഗിനെതിരേ പെട്രോഫ് ഡിഫൻസാണ് ഫാബിയാനോ കരുവാന സ്വീകരിച്ചത്. നാലാം നീക്കത്തിൽ അസാധാരണ നീക്കം നടത്തികൊണ്ട് കാൾസൻ ആരാധകരെ അന്പരപ്പിച്ചു.
ഓപ്പണിംഗ് തിയറിയെ വെല്ലുവിളിച്ചുകൊണ്ട് നടത്തിയ ആ നീക്കത്തിന്റെ ഫലമായി വൈറ്റിന് ഓപ്പണിംഗിൽ ലഭിക്കേണ്ട മുൻ തൂക്കം നഷ്ടപ്പെടുക മാത്രമല്ല ബ്ലാക്കിന് മുൻതൂക്കം ലഭിക്കുകയും ചെയ്തു. ഒരു പീസിനു പകരമായി മൂന്നു പോണുകൾ കാൾസനു ലഭിച്ചെങ്കിലും അതിൽ രണ്ടെണ്ണം പിന്നീട് നഷ്ടപ്പെട്ടു. അവസാനം ഒരു ബിഷപ്പും രണ്ടു പോണുകളും കൊണ്ട് ഒരു ബിഷപ്പിനും നൈറ്റിനും ഒരു പോണിനുമെതിരേ എണ്‍പതാം നീക്കത്തിൽ സമനില കാൾസൻ സമനില പിടിച്ചു.
ടി.കെ. ജോസഫ് പ്രവിത്താനം
ലോക ചെസിൽ സമനില തുടർക്കഥ
12:54 AM Nov 18, 2018 | Deepika.com