പാർഥിവിന് സെഞ്ചുറി നഷ്ടം
12:54 AM Nov 18, 2018 | Deepika.com
വെല്ലിംഗ്ടണ്‍: ന്യൂസിലൻഡ് എയ്ക്ക് എതിരായ അനൗദ്യോഗിക ടെസ്റ്റിൽ ഇന്ത്യ എയുടെ പാർഥിവ് പട്ടേലിനു (94 റണ്‍സ്) സെഞ്ചുറി നഷ്ടമായി. പൃഥ്വി ഷാ (62 റണ്‍സ്), മായങ്ക് അഗർവാൾ (65 റണ്‍സ്), ഹനുമ വിഹാരി (86 റണ്‍സ്), വിജയ് ശങ്കർ (62 റണ്‍സ്) എന്നിവർ അർധസെഞ്ചുറി നേടി. ഇന്ത്യ എ എട്ട് വിക്കറ്റ് നഷ്ടത്തിൽ 467 റണ്‍സ് എടുത്ത് ഡിക്ലയർ ചെയ്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ന്യൂസിലൻഡ് എ രണ്ടാം ദിനം അവസാനിക്കുന്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 176 റണ്‍സ് എടുത്തു.