മലപ്പുറം: ഡൽഹിയിൽ നടന്ന സുബ്രതോ കപ്പ് അണ്ടർ 17 അന്തർദേശീയ ഫുട്ബോൾ സെമിഫൈനലിൽ അഫ്ഗാനിസ്ഥാനെതിരേ കേരളം ഒരു ഗോളിന് പൊരുതിത്തോറ്റു. കരുത്തരായ അഫ്ഗാനിസ്ഥാനെതിരേ അവസാന നിമിഷം വരെ കടുത്ത പ്രതിരോധമാണ് കേരളത്തെ പ്രതിനിധീകരിക്കുന്ന എൻഎൻഎം എച്ച്എസ്എസ് ചേലേമമ്പ്ര കാഴ്ചവച്ചത്.
അധികസമയം തീരാൻ രണ്ടു മിനിറ്റ് മാത്രമുള്ളപ്പോഴായിരുന്നു അഫ്ഗാന്റെ ഏക ഗോൾ. നിശ്ചിത സമയത്ത് ഗോൾരഹിതമായിരുന്നു മത്സരം. അധികസമയത്തിന്റെ രണ്ടാം പകുതി തീരാൻ രണ്ടു മിനിട്ടു മാത്രം ബാക്കി നിൽക്കേയാണ് അഫ്ഗാൻ താരം ഷബീർ ഹെഡറിലൂടെ ഗോൾ നേടിയത്. ലീഗ് റൗണ്ടിലും ക്വാർട്ടറിലും ഒരു ഗോൾ പോലും വഴങ്ങാതെയാണ് കേരള ടീം സെമിയിലെത്തിയത്.
സുബ്രതോ കപ്പ്: സെമിയിൽ കേരളം പൊരുതിത്തോറ്റു
12:52 AM Nov 18, 2018 | Deepika.com