കുരിയനൂർ: വൈഎംസിഎ ഓൾ കേരള ഇന്റർ കൊളീജിയറ്റ് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ്, തൃശൂർ കേരളവർമ എന്നിവ ഫൈനലിൽ.
വനിതാ വിഭാഗത്തിൽ എസ്എൻ കോളജ് കണ്ണൂരിനെ 64-45നു കീഴടക്കിയാണ് സെന്റ് ജോസഫ്സ് ഫൈനലിൽ കടന്നത്.
പുരുഷ വിഭാഗത്തിൽ എസ്ബി കോളജ് ചങ്ങനാശേരിയെ 64-44നു മറികടന്നാണ് കേരളവർമ കോളജ് ഫൈനലിൽ കടന്നത്.
സെന്റ് ജോസഫ്സ്, കേരളവർമ ഫൈനലിൽ
12:50 AM Nov 18, 2018 | Deepika.com