ഭോപ്പാൽ: രാജ്യത്തെ വൻ വ്യവസായികളുടെ 3.5 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അവശേഷിക്കുന്ന 12 ലക്ഷം കോടി രൂപയുടെ വായ്പയും എഴുതിത്തള്ളുമെന്നു രാഹുൽഗാന്ധി. മധ്യപ്രദേശിലെ ദേവ്രിയിൽ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കർഷകരുടെ വായ്പ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് ഞാൻ മോദിയെ സമീപിച്ചിരുന്നു. എന്നാൽ ഇതേക്കുറിച്ച് മോദി ഒരക്ഷരം പറഞ്ഞില്ല. പൊതുജനത്തിന്റെ പണവുമായി രാജ്യം വിടാൻ വിജയ് മല്യയെയും നീരവ് മോദിയെയും പ്രധാനമന്ത്രി അനുവദിച്ചു-രാഹുൽ പറഞ്ഞു.